Showing posts with label പാടിയത് : കെ എസ് ചിത്ര. Show all posts
Showing posts with label പാടിയത് : കെ എസ് ചിത്ര. Show all posts

Sunday, 4 December 2011

മായപ്പൊന്മാനേ നിന്നെത്തേടി ഞാന്‍


ചിത്രം : തലയണമന്ത്രം
രചന : കൈതപ്രം
സംഗീതം : ജോണ്‍സണ്‍
പാടിയത് : കെ എസ് ചിത്ര


മായപ്പൊന്മാനേ നിന്നെത്തേടി ഞാന്‍
വര്‍ണ്ണപ്പൂമെയ്യില്‍ തലോടാന്‍ മാത്രം
നീലക്കണ്‍കോണില്‍ നിലാവോ നിന്നുള്ളില്‍
തുളുമ്പും നൂറായിരമാശയേകും ഹിമസാഗരമോ
മായപ്പൊന്മാനേ നിന്നെക്കണ്ടൂ ഞാന്‍
കന്നിപ്പൂമെയ്യില്‍ നിറമേകും മദമാടാന്‍

(മായപ്പൊന്മാനേ)

തൊട്ടേനേ തൊട്ടില്ല
എന്‍ മാനസവാടിയാകെത്തിരയുമ്പോള്‍
കണ്ടേനേ കണ്ടില്ല
കണ്ണായിരമേകി നിന്നെത്തിരയുമ്പോള്‍
ഞാനെന്‍ കൈമെയ് മറന്നു കസ്തൂരിപ്പൊന്മാനേ
ദേവാംഗന നീന്തുന്നൊരു പാല്‍ക്കടല്‍ക്കരയില്‍
നിന്നെ മെരുക്കുവതാരോ ആരോ പോറ്റുവതാരോ
എന്നിനി എന്നില്‍ കനിയും പകരും മൃഗമദതിലകം

(മായപ്പൊന്മാനേ)

അന്നൊരുനാള്‍ കേട്ടൂ ഞാന്‍
ഒരു മോഹനരാഗമായ് നീ നിറയുമ്പോള്‍
പണ്ടൊരു നാള്‍ കണ്ടൂ ഞാന്‍
പ്രിയസീതയെ നീ മയക്കിയ വര്‍ണ്ണങ്ങള്‍
ആരും കാണാതെ വളര്‍ത്താം ഞാന്‍
കൊതിതീരെ തളിരേകാം
പൂന്തിങ്കള്‍പ്പെണ്ണാളിന്‍ കണ്മണിക്കുഞ്ഞേ
നീയെന്‍ നെഞ്ചിലുറങ്ങൂ പുള്ളിക്കോടിയുടുക്കൂ
നിന്നിലെ മായാലോകം പകരാന്‍ കരളിലൊതുങ്ങൂ

(മായപ്പൊന്മാനേ)

നീലക്കണ്ണാ നിന്നെക്കണ്ടു ഗുരുവായൂര്‍നടയില്‍


ചിത്രം : വെണ്ടര്‍ ഡാനിയെല്‍ സ്റ്റേറ്റ്‌ ലൈസെന്‍സി
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : കെ എസ് ചിത്ര


നീലക്കണ്ണാ നിന്നെക്കണ്ടു ഗുരുവായൂര്‍നടയില്‍
ഓടക്കുഴലിന്‍‍ നാദം കേള്‍ക്കെ സ്നേഹക്കടലായ് ഞാന്‍
പലകോടിജന്മമായി നിന്നെത്തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി

(നീലക്കണ്ണാ)

വാലിട്ടെഴുതിക്കൊണ്ടും സിന്ദൂരപ്പൊട്ടുതൊട്ടും
അമ്പാടിയിലെ രാധികയായ് ഞാന്‍ നിന്നു
നിന്നാത്മഗാനധാരയാടി ഇന്നെന്‍ അനുരാഗം
മധുരമായി... ധന്യയായ് ഞാന്‍...
ധന്യയായ് ഞാന്‍... ധന്യയായ് ഞാന്‍...

(നീലക്കണ്ണാ)

പൊന്നാരപ്പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി
വൃന്ദാവനത്തില്‍ നിന്‍ പദതാളം തേടി ഞാന്‍
യമുനാനദീതടങ്ങള്‍ പൂത്തുലഞ്ഞു വനമാലീ
എന്‍റെ ജന്മം സുമംഗലമായ്...

(നീലക്കണ്ണാ)

മാണിക്യക്കുയിലേ നീ...


ചിത്രം : തുടര്‍ക്കഥ
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : കെ എസ് ചിത്ര , എം ജി ശ്രീകുമാര്‍


മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ
(മാണിക്യ)

നീലപ്പൂങ്കടമ്പില്‍ കണ്ണന്‍
ചാരിനിന്നാല്‍...
നീളെ നീളെ പൂമാരീ...
നീളെ പൂമാരി...
(മാണിക്യ)

കാണാക്കാര്‍ക്കുയിലായ് കണ്ണന്‍
ഇന്നും വന്നോ...
എന്തേ ഇന്നീ പൂമാരീ...
എന്തേ പൂമാരി...
(മാണിക്യ)

ആതിര വരവായി


ചിത്രം : തുടര്‍ക്കഥ
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : കെ എസ് ചിത്ര , എം ജി ശ്രീകുമാര്‍


ആതിര വരവായി
പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം
അഴകൊടു കമലദളം നീട്ടുന്നു
മംഗല്യഹാരം ദേവിയ്ക്കു ചാര്‍ത്താന്‍
മഞ്ജുസ്വരങ്ങള്‍ കോര്‍ത്തൊരു ഹാരം
ശ്രീരാഗമായ്...
(ആതിര)

ഒരു കാലില്‍ കാഞ്ചനക്കാല്‍ച്ചിലമ്പും
മറുകാലില്‍ കരിനാഗക്കാല്‍ത്താളവും
ഉള്‍പ്പുളകം തുടികൊട്ടുന്നുവോ?
പാല്‍ത്തിരകള്‍ നടമാടുന്നുവോ?
കനലോ നിലാവോ ഉതിരുന്നുലകാകെ?
(ആതിര)

താരാപഥങ്ങളില്‍ നിന്നിറങ്ങി
താണുയര്‍ന്നാടും പദങ്ങളുമായ്
മാനസമാകും തിരുവരങ്ങില്‍
ആനന്ദലാസ്യമിന്നാടാന്‍ വരൂ
പൂക്കുടയായ് ഗഗനം
പുലര്‍‌കാലകാന്തിയണിയേ
പാര്‍ത്തലമാകെയിതാ ശിവശക്തിതാണ്ഡവം
ധിരന ധീംതനന ധിരന ധീംതനന ധീം ധീം ധീം
തനന ധീം ധിരന ധീം ധിരനന ധീം
(ആതിര)

മഴവില്ലാടും മലയുടെ മുകളില്‍


ചിത്രം : തുടര്‍ക്കഥ
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : കെ എസ് ചിത്ര

മഴവില്ലാടും മലയുടെ മുകളില്‍
ഒരു തേരോട്ടം! മണിമുകിലോട്ടം!
കിളിയും കാറ്റും കുറുകുഴല്‍ തകില്‍‌മേളം
കളവും പാട്ടും കളിചിരി പുകില്‍‌മേളം
(മഴവില്ലാടും)

ഇല്ലില്ലംകാട്ടില്‍ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിടാന്‍ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ?
നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
അരുമയൊടരികിലിരുന്നാല്‍
ഒരു കഥ പല കഥ ചൊല്ലാം
കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം
(മഴവില്ലാടും)

തച്ചോളിപ്പാട്ടിന്‍ താളം കേട്ടോ
തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ
ഉതിര്‍മണി കതിര്‍മണി തേടി
പറവകള്‍ പലവഴി വന്നൂ
ഇനിയുമൊരോണം കൂടാന്‍ വരൂ
(മഴവില്ലാടും)

അളകാപുരിയില്‍ അഴകിന്‍ വനിയില്‍


ചിത്രം : തുടര്‍ക്കഥ
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : കെ എസ് ചിത്ര , എം ജി ശ്രീകുമാര്‍


അളകാപുരിയില്‍ അഴകിന്‍ വനിയില്‍
ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും
കുളുര്‍നിഴലെഴും വഴികളില്‍ വരവേല്‍ക്കുവാന്‍
കിളിമൊഴികളായ് അരുമയാം സ്വരവന്ദനം
മതിമുഖീ നിന്‍ പ്രമദവനികയില്‍
(അളാകാപുരിയില്‍)

രാജസദസ്സില്‍ ഞാനണയുമ്പോള്‍
ഗാനവിരുന്നിന്‍ ലഹരികളില്‍
ഞാനറിയാതെ പാടുവതുണ്ടാം
രാജകുമാരീ ഉണരുണരൂ
സുരതരുപുഷ്പശോഭമാം മിഴികള്‍
തെരുതെരെ എന്നെയാര്‍ദ്രമായ് തഴുകും
വരികയായി‍ ഹൃദയവനികയില്‍
(അളകാപുരിയില്‍)

നീ മടിചേര്‍ക്കും വീണയിലെന്‍ പേര്‍
താമരനൂലില്‍ നറുമണിപോല്‍
നീയറിയാതെ കോര്‍ത്തരുളുന്നൂ
രാജകുമാരാ വരു വരു നീ
മധുരമൊരാത്മഹര്‍ഷമാ മൊഴിയില്‍
മധുകണമായി മാറുമാ നിമിഷം
വരികയായി പ്രമദവനികയില്‍
(അളകാപുരിയില്‍)