Sunday 4 December 2011

ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാ‍നേ...


ചിത്രം : പുള്ളീമാന്‍
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം എസ് ബാബുരാജ്
പാടീയത് : യേശുദാസ്


ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാ‍നേ നീ
എന്റെമുന്നില്‍ തുള്ളിവന്നതെന്തിനാണ്?
കാളിദാസന്‍ കണ്ടെടുത്ത കന്നിമാനേ നിന്‍
കണ്ണിലെന്റെ കൊമ്പുകൊണ്ടതെന്തിനാണ്?

ആഹാഹാഹഹാ...ആഹഹാ....

മയക്കുന്നമയില്‍പ്പീലി മിഴിയിണകള്‍
മന്മഥന്റെ മലരമ്പിന്‍ ആവനാഴികള്‍
മന്ദഹാസമഴയില്‍ ഞാന്‍ നനഞ്ഞുവല്ലോ -നിന്റെ
മനസ്സെന്നപുഴയില്‍ ഞാന്‍ കുളിച്ചുവല്ലോ
ചന്ദ്രബിംബം..........

കുടകിലെ വസന്തമായി വിടര്‍ന്നവള്‍ നീയെന്റെ
കരളിലെ പുത്തരിയായി നിറഞ്ഞവള്‍ നീ
എന്റെലോകം വാനം പോലെ വളര്‍ന്നുവല്ലോ
എന്‍ ഹൃദയം തിങ്കളെപ്പോല്‍ തെളിഞ്ഞുവല്ലോ
ചന്ദ്രബിംബം............

No comments:

Post a Comment