Sunday 4 December 2011

മധുരം ജീവാമൃത ബിന്ദു....


ചിത്രം : ചെങ്കോല്‍
രചന : കൈതപ്രം
സംഗീതം : ജോണ്‍സണ്‍
പാടിയത് : യേശുദാസ്


ആ....ആ ....ആ.........

മധുരം ജീവാമൃത ബിന്ദു (3)
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു �

സൌഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍ (2)

ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും പാതിരക്കാറ്റിലും
വാടാതെ നില്‍ക്കുമെന്‍റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ . (മധുരം ജീവ)

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
നീഹാര ബിന്ദു ചൂടുവാന്‍ (2)
ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്‍റെ ചേതന
നിന്‍ വിരല്‍ പ്പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍ (മധുരം ജീവ)

1 comment:

  1. ശാന്തമായ പാതിരാക്കാറ്റിൽ ദീപകം വാടാതെ നിൽക്കുന്നത് എടുത്തുപറയാനുമ്മാത്രം ധാരാളിത്തമൊന്നും കൈതപ്രം കാണിക്കുമെന്ന് തോന്നുന്നില്ല :) താന്തമാണെങ്കിലും എന്നല്ലേ?

    ReplyDelete