Sunday 4 December 2011

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ


ചിത്രം : അന്വേഷിച്ചു കണ്ടെത്തിയില്ല
രചന : പി ഭാസ്കരന്‍
സംഗീതം : ബാബുരാജ്
പാടിയത് : യേശുദാസ്


ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
(ഇന്നലെ)

മാധവമാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു...
(ഇന്നലെ)

പൌര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടിപോലെ
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ നിന്നു
തംബുരു ശ്രുതിമീട്ടി നീ നിന്നു
(ഇന്നലെ)

വാനത്തിനിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പ്പം പോലെ
മാടിവിളിക്കാതെ നീ വന്നു..
(ഇന്നലെ)

രജനീഹൃദയംപോലെ


ചിത്രം : മാലയോഗം
രചന : കൈതപ്രം
സംഗീതം : മോഹന്‍ സിതാര
പാടിയത് : എം ജി ശ്രീകുമാര്‍



രജനീഹൃദയംപോലെ
മിഴിനീർമുകുളംപോലെ
ഓർമ്മകൾതൻ ചഷകം
നിറയുകയായിരുന്നു
വിടരും വ്യഥതൻ മുകുരംപോലെ
(രജനീ...)

ഇതുവഴി ഒഴുകും ഗതകാലങ്ങൾ
കാവേരിനദിയായ് (2)
ചിലപ്പതികാരം പാടിയ രാഗം
ചിലമ്പായി വീണുടയുമ്പോൾ (2)
(രജനീ...)

ആർദ്രവിഷാദം നുരയായ് ചിന്നും
സരയൂ നദിയും തേങ്ങി (2)
ജാനകി ഏകും സാന്ദ്ര വിലാപം
യുഗമർമ്മരമായ് വാടി
(രജനീ...)

രാഗിണിക്കാവിലെ രാക്കുയിലേ


ചിതം : പേരിടാത്ത കഥ
രചന : ഡോ.സദാശിവന്‍
സംഗീതം : ആല്‍ബര്‍ട്ട് വിജയന്‍
പാടിയത് : യേശുദാസ്



രാഗിണിക്കാവിലെ രാക്കുയിലേ
രാഗേന്ദു നിന്നെ മറന്നതെന്തേ?
കല്‍പ്പനച്ചോലയില്‍ കല്‍പ്പകച്ചോലയില്‍
കണ്ടിട്ടറിയാതിരുന്നതെന്തേ - ഒന്നും
മിണ്ടിപ്പഴകാതിരുന്നതെന്തേ?
(രാഗിണി)

രാഗം രസിക്കാത്ത രാപ്പാടിയോടൊത്ത്
രാമച്ചക്കാട്ടില്‍ പോയ്‌ താമസിച്ചു (2)
രണ്ടിളം താരകളെ പെറ്റെങ്കി‍ലെന്തവള്‍
വെണ്ണിലാപ്പാലൂട്ടും അമ്മയായോ? (2)
(രാഗിണി)

നാളം ചലിക്കാത്ത തീജ്വാലപോല്‍ ശില്‍പ്പി
പൂജിക്കും ക്ഷേത്രത്തില്‍ കേണിരിപ്പൂ
ചൊല്ലെഴും ദേവതയെ തല്ലിത്തകര്‍ത്തപ്പോള്‍
കണ്ണിലാ ചീളേറ്റോരന്ധനായോ? (2)
(രാഗിണി )

തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ


ചിത്രം : ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്
രചന : ബിച്ചു തിരുമല
സംഗീതം : ശ്യാം
പാടിയത് : യേശുദാസ്,ചിത്ര



തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ മിഴിക്കുടങ്ങളില്‍ ഒരഴകു പോലെ വാ
വസന്തകാല ജാലലോലയായി കന്നിപ്പെണ്ണിന്‍ ചെല്ലച്ചുണ്ടില്‍
കള്ളച്ചിരിയുമായി വാ കുഞ്ഞിക്കുളിരു നുള്ളി വാ

ശ്രുതിക്കിടാക്കളേ പറന്നുയര്‍ന്നു വാ ചുടിത്തടങ്ങളില്‍ ഒരമൃതമായി വാ
സുഗന്ധവാഹിയായ തെന്നലിന്‍ പള്ളിത്തേരില്‍ തുള്ളിത്തുള്ളി
മുട്ടിച്ചിരി ചൊരിഞ്ഞു വാ ചിട്ടസ്വരം ഉയിര്‍ന്നു വാ

കായാമ്പൂവല്ലോ കരയാമ്പൂവല്ലോ നീലം ചോരും നയനങ്ങള്‍ രണ്ടും
താരമ്പന്‍ തൊല്‍ക്കും പുളിനങ്ങള്‍ രണ്ടും പൂരം തീരും മിഴിരണ്ടും വീണ്ടും
മനസ്സൊരു മഞ്ഞുനീര്‍ക്കണം അതില്‍ ഇവള്‍ ബിംബമാകണം (2)
ഒരോ നാളും ഒരോ രാവും ഓരോരോ ലഹരിയല്ലയോ
മണ്ണില്‍ ജന്മം സഫലമല്ലയോ
(തുടര്‍ക്കിനാക്കളില്‍

കണ്മൂടിയാലും കനവേനിന്‍രൂപം കാണുമ്പോഴോ കുളുര്‍ മണ്ണില്‍ മാത്രം
മൊസാന്തപ്പൂവേ വാസന്തിക്കാറ്റില്‍ നീയെന്നുള്ളില്‍ ഉന്മാദം പോലെ
മനസ്സൊരു മൗനമണ്ഡപം അതില്‍ ഇതു പ്രേമ നാടകം (2)
സൂത്രാധാരാ പാത്രങ്ങള്‍ നിന്‍ നൂലില്‍ നടനം ആടിടും
പാവം ഞാലി തിരികള്‍ അല്ലയോ
(തുടര്‍ക്കിനാക്കളില്‍


 ലലാല ലാലല. ലലാല ലാലല .....

പാലരുവിക്കരയിൽ പഞ്ചമി വിടരും പടവിൽ


ചിത്രം : പദ്മവ്യൂഹം
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം കെ അര്‍ജ്ജുനന്‍
പാടിയത് : യേശുദാസ്



ലാ..ലലാ..ലാ..ലലാ....
ഉം...

പാലരുവിക്കരയിൽ പഞ്ചമി വിടരും പടവിൽ
പറന്നു വരൂ വരൂ
പനിനീരുതിരും രാവിൽ (പാലരുവി)
കുരുവീ...ഇണക്കുരുവീ....

മാധവമാസ നിലാവിൽ
മണമൂറും മലർക്കുടിലിൽ (മാധവ)
മൗനം കൊണ്ടൊരു മണിയറ തീർക്കും
മൽസഖി ഞാനതിലൊളിക്കും
നീ വരുമോ നിൻ നീലത്തൂവലിൽ
നിറയും നിർവൃതി തരുമോ
കുരുവീ...ഇണക്കുരുവീ...(പാലരുവി)

താരാപഥമണ്ഡപത്തിൽ
മേഘപ്പക്ഷികൾ മയങ്ങും (താരാപഥ)
താലവനത്തിൽ കാറ്റാം നർത്തകി
തളകൾ മാറ്റിയുറങ്ങും
നീ വരുമോ നിന്നധര ദളത്തിൽ
നിറയും കവിതകൾ തരുമോ
കുരുവീ...ഇണക്കുരുവീ....(പാലരുവി)
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....

തിരയും തീരവും ചുംബിച്ചുറങ്ങി....


ചിത്രം : അവള്‍ വിശ്വസ്ഥയായിരുന്നു
രചന : കാനം ഇ ജെ
സംഗീതം : എം കെ അര്‍ജ്ജുനന്‍
പാടിയത് : യേശുദാസ്



തിരയും തീരവും ചുംബിച്ചുറങ്ങി....
തരിവളകള്‍ വീണു കിലുങ്ങി...
നദിയുടെ നാണം നുരകളിലൊതുങ്ങി..
നനഞ്ഞ വികാരങ്ങള്‍ മയങ്ങി...മയങ്ങി...

നീലപ്പൂഞ്ചേലയാല്‍ മാറിടം മറച്ചു
വേളി കസവിട്ട മണവാട്ടി...
കടലിന്റെ കൈകളാല്‍
നഖക്ഷതമേല്‍ക്കുമ്പോള്‍
തീരങ്ങളെ നീ ഓര്‍ക്കുമോ..
തിരയുടെ വേദന മറക്കുമോ....

തൂമണി കാറ്റിനാല്‍ നൂപുരം കുലുങ്ങി
താളമുണര്‍ത്തും തരംഗിണി...
സാഗരശയ്യയില്‍ രതിസുഖമാടുമ്പോള്‍
തീരങ്ങളെ നീ ഓര്‍ക്കുമോ...
തിരയുടെ വേദന മറക്കുമോ...

നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍


ചിത്രം : പകല്‍ കിനാവ്
രചന : പി ഭാസ്കരന്‍
സംഗീതം : ബി എ ചിദംബരനാഥ്‌
പാടിയത് : എസ് ജാനകി



നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
സ്വപ്നത്തിന്‍ കളിയോടം കിട്ടി...
കളിയോടം മെല്ലെത്തുഴഞ്ഞു ഞാന്‍ മറ്റാരും
കാണാത്ത കരയില്‍ ചെന്നെത്തി...
കാണാത്ത കരയില്‍ ചെന്നെത്തി.. (നിദ്രതൻ‍)

വെള്ളാരംകല്ല് പെറുക്കിഞാനങ്ങൊരു
വെണ്ണക്കൽക്കൊട്ടാരം കെട്ടീ
എഴുനിലയുള്ള വെണ്മാടക്കെട്ടില്‍ ഞാന്‍
വേഴാമ്പല്‍ പോലെയിരുന്നു...
രാജകുമാരനെ കാണാന്‍ (നിദ്രതൻ‍)

ഏതോ മരച്ചോട്ടില്‍ വേണു വായിക്കുമെന്‍
രാജകുമാരനെ കാണാന്‍
വേഴാമ്പല്‍ പോലെയിരുന്നു
ചിന്തുന്ന കണ്ണീരെന്‍ മാറത്തെ മാലയില്‍
ചന്ദ്രകാന്തക്കല്ല് ചാര്‍ത്തി...
ചന്ദ്രകാന്തക്കല്ല് ചാര്‍ത്തി (നിദ്ര തൻ)