Sunday 4 December 2011

യവന കഥയില്‍ നിന്നു വന്ന (1995)


യവനകഥയില്‍  നിന്നു  വന്ന  
ഇടയ കന്യകേ
വയന പൂത്ത
വഴിയിലെന്തേ  വെറുതെ  നില്‍പ്പു  നീ....

യമുനയൊഴുകും വനികയിലെ  വേണുഗായകാ
മുരളി  പാടും  പാട്ടില്‍
സ്വയം  മറന്നു  നിന്നു ഞാന്‍

തമ്മില്‍  തമ്മില്‍  അന്നാദ്യമായി കണ്ടു
നിന്നെ കാണാനെന്‍  കണ്ണുകള്‍  പുണ്യം ചെയ്തു

(യവന  കഥയില്‍ …കന്യകേ …
യമുന …..ഗായകാ )

രാവിന്‍  തങ്ക തോണിയേറി  
എന്‍  അരമനതന്‍  അറയിലിവള്‍
 ആരും  കാണാതിന്നു  വന്നു

പ്രേമ ലോലയായി  
ചെഞ്ചോടിയിണ തന്‍ പുഞ്ചിരിയില്‍  
തൂ വെണ്ണിലാവുതിര്‍ന്നു

രാപാര്‍ക്കാന്‍  ഇടമുണ്ടോ
ഇട  നെഞ്ചില്‍  കൂടുണ്ട്‌

നീര്‍മാതളം
പൂ ചൂടും കാലം വന്നു
(യവന  കഥയില്‍ … യമുന യൊഴുകും  )

കാലില്‍  വെള്ളി  കൊലുസുമായ്   തരിവള  ഇളകും
കൈ  നിറയെ  കുടമുല്ല  പൂവുമായി  വന്നാല്‍

വനലതിക എന്നെ വിരിമാറിങ്കല്‍  പടരുന്ന
പൂണൂലായ്  മാറ്റില്ലേ  നീ

മധു മന്ജരികള്‍  തിരിനീട്ടി

മലര്‍മാസം  വരവായി

പൂങ്കുരുവികള്‍  തേന്‍  നുകരും  നാളായല്ലോ

യമുന  ഒഴും  വനികയിലെ  വേണു  ഗായകാ...

(യവന  കഥയില്‍ ……തമ്മില്‍  തമ്മില്‍ …
യമുന ...ഗായകാ  …യവന  കഥയില്‍ …. )

No comments:

Post a Comment