Sunday 4 December 2011

മഞ്ഞണിഞ്ഞ മാമലകള്‍....


ചിത്രം : കോട്ടയം കുഞ്ഞച്ചന്‍
രചന : ചുനക്കര രാമന്‍ കുട്ടി
സംഗീതം : ശ്യാം
പാടിയത് : യേശുദാസ്

ഓ....
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു..
ഓ.... പാടുന്നു
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു
ഓ..... പാടുന്നു
പൊന്നിലഞ്ഞിക്കാവുകളും പൊന്നാര്യന്‍ പാടങ്ങളും
പൊയ്കകള്‍ മലര്‍വനികളും നിന്നാടുന്നു ഓ...
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു... (2)

ശാന്തിതന്‍ സങ്കീര്‍ത്തനങ്ങള്‍ മൂളുന്നു... കാട്ടുമൈനകള്‍
സുരലോക സൗന്ദര്യം കതിര്‍ വീശുന്നു.. ഇന്നീ നാടിതില്‍
വളരുന്ന ശാന്തിയായ് പടരുന്ന കാന്തിയായ്
അഴകിന്‍റെ ഭാഗമായ് ഉണരുന്ന ഗ്രാമമേ
കാടുകള്‍ മേടുകള്‍ തോടുകള്‍ ഉള്ളൊരു നാടാണ്
ഓ ഹൊയ്യാരേ ഹൊയ്യാ
ഹൊ ഹൊ ഹോ ഹൊയ്യാരേ ഹൊയ്യാ

മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു (2)

നാടിതിൻ സമ്പല്‍സമൃദ്ധി പോറ്റുന്നു നേരായി സോദരര്‍
നാനാമതസ്തരൊന്നായി വാഴുന്നു എങ്ങും മോദമായ്
നിറമെഴും ഐശ്വര്യം പുലരുന്ന വാസനേ
കലയുടെ നിലയമേ കഥകളി ദേശമേ
ഏലവും തേയിലേം ഗ്രാംബൂം വളരുന്ന നാടാണു
ഓ ഹൊയ്യാരേ ഹൊയ്യാ
ഹൊ ഹൊ ഹോ ഹൊയ്യാരേ ഹൊയ്യാ

മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു
ഓ... പാടുന്നു
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു
ഓ...പാടുന്നു (4)

No comments:

Post a Comment