ചിത്രം : വേനലില്‍ ഒരു മഴ
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം എസ് വിശ്വനാഥന്‍
പാടിയത് : എല്‍ ആര്‍ ഈശ്വരി
അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് (3)
തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട് (2)
ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ (2) (അയല)
വെണ്ടയ്ക്കാ സാമ്പാറില് കയ്പ്പയ്ക്ക വെള്ളരിയ്ക്ക (2)
മണത്താല്‍ കൊതി പെരുകാന്‍ മേമ്പൊടിക്ക് പെരുംകായം(2)
അവിയലില്‍ പടവലങ്ങാ മൂക്കാത്ത മുരിങ്ങയ്ക്ക (2)
ഊണ് കാലമായി ഉണ്ണാന്‍ വാ മച്ചുനനേ (2) (അയല)
താന തന്നാനാ തനനന തന്നാന
തനന താനാനാ തനനന താനാന
മത്തങ്ങപ്പച്ചടിയും കുമ്പളങ്ങക്കിച്ചടിയും (2)
ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴപ്പുളിശ്ശേരി (2)
കുടിയ്ക്കാന്‍ ചുക്കുവെള്ളം ചടഞ്ഞിരിക്കാന്‍ പുല്‍പ്പായ (2)
ഉച്ച തിരിഞ്ഞല്ലോ ഉണ്ണാന്‍ വാ മച്ചുനനേ (2) (അയല)
No comments:
Post a Comment