Sunday 4 December 2011

കണ്ണാടിപ്പുഴയുടെ കടവത്തു നില്‍ക്കണ


ചിത്രം : ഭാര്യ
രചന : ഷിബുചക്രവര്‍ത്തി
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : യേശുദാസ്


കണ്ണാടിപ്പുഴയുടെ കടവത്തു നില്‍ക്കണ
കണിക്കൊന്ന മലരണിഞ്ഞു ആദ്യമായ്
കണിമലരികളേ ഉണരുണരെന്റെ
കടിഞ്ഞൂല്‍ക്കുഞ്ഞിനു കണികാണാന്‍
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)

കുഞ്ഞിമണിച്ചുണ്ടത്ത് തൊട്ടുതേയ്ക്കാന്‍
പൊന്നു വേണം വയമ്പു വേണം
കണ്ണുറങ്ങി കനവു കാണാന്‍
പട്ടുകൊണ്ടു തൊട്ടില്‍ വേണം
താരാട്ടുപാട്ടു മൂളാന്‍ ചാരത്ത് അമ്മ വേണം
ആലോലമാട്ടാനായ് അച്ഛനരികില്‍ വേണം
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)

പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള്‍
മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം
ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ്
മുറ്റത്തൊരു പിച്ചകപ്പന്തല്‍ വേണം
കുട്ടിക്കുറുമ്പു കാട്ടി തട്ടിത്തടഞ്ഞു വീണാല്‍
മുത്തം കൊടുത്തെടുക്കാന്‍ മുത്തശ്ശിയമ്മയില്ലേ
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)

No comments:

Post a Comment