Showing posts with label പാടിയത് : യേശുദാസ്. Show all posts
Showing posts with label പാടിയത് : യേശുദാസ്. Show all posts

Sunday, 4 December 2011

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ


ചിത്രം : അന്വേഷിച്ചു കണ്ടെത്തിയില്ല
രചന : പി ഭാസ്കരന്‍
സംഗീതം : ബാബുരാജ്
പാടിയത് : യേശുദാസ്


ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
(ഇന്നലെ)

മാധവമാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു...
(ഇന്നലെ)

പൌര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടിപോലെ
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ നിന്നു
തംബുരു ശ്രുതിമീട്ടി നീ നിന്നു
(ഇന്നലെ)

വാനത്തിനിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പ്പം പോലെ
മാടിവിളിക്കാതെ നീ വന്നു..
(ഇന്നലെ)

രാഗിണിക്കാവിലെ രാക്കുയിലേ


ചിതം : പേരിടാത്ത കഥ
രചന : ഡോ.സദാശിവന്‍
സംഗീതം : ആല്‍ബര്‍ട്ട് വിജയന്‍
പാടിയത് : യേശുദാസ്



രാഗിണിക്കാവിലെ രാക്കുയിലേ
രാഗേന്ദു നിന്നെ മറന്നതെന്തേ?
കല്‍പ്പനച്ചോലയില്‍ കല്‍പ്പകച്ചോലയില്‍
കണ്ടിട്ടറിയാതിരുന്നതെന്തേ - ഒന്നും
മിണ്ടിപ്പഴകാതിരുന്നതെന്തേ?
(രാഗിണി)

രാഗം രസിക്കാത്ത രാപ്പാടിയോടൊത്ത്
രാമച്ചക്കാട്ടില്‍ പോയ്‌ താമസിച്ചു (2)
രണ്ടിളം താരകളെ പെറ്റെങ്കി‍ലെന്തവള്‍
വെണ്ണിലാപ്പാലൂട്ടും അമ്മയായോ? (2)
(രാഗിണി)

നാളം ചലിക്കാത്ത തീജ്വാലപോല്‍ ശില്‍പ്പി
പൂജിക്കും ക്ഷേത്രത്തില്‍ കേണിരിപ്പൂ
ചൊല്ലെഴും ദേവതയെ തല്ലിത്തകര്‍ത്തപ്പോള്‍
കണ്ണിലാ ചീളേറ്റോരന്ധനായോ? (2)
(രാഗിണി )

പാലരുവിക്കരയിൽ പഞ്ചമി വിടരും പടവിൽ


ചിത്രം : പദ്മവ്യൂഹം
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എം കെ അര്‍ജ്ജുനന്‍
പാടിയത് : യേശുദാസ്



ലാ..ലലാ..ലാ..ലലാ....
ഉം...

പാലരുവിക്കരയിൽ പഞ്ചമി വിടരും പടവിൽ
പറന്നു വരൂ വരൂ
പനിനീരുതിരും രാവിൽ (പാലരുവി)
കുരുവീ...ഇണക്കുരുവീ....

മാധവമാസ നിലാവിൽ
മണമൂറും മലർക്കുടിലിൽ (മാധവ)
മൗനം കൊണ്ടൊരു മണിയറ തീർക്കും
മൽസഖി ഞാനതിലൊളിക്കും
നീ വരുമോ നിൻ നീലത്തൂവലിൽ
നിറയും നിർവൃതി തരുമോ
കുരുവീ...ഇണക്കുരുവീ...(പാലരുവി)

താരാപഥമണ്ഡപത്തിൽ
മേഘപ്പക്ഷികൾ മയങ്ങും (താരാപഥ)
താലവനത്തിൽ കാറ്റാം നർത്തകി
തളകൾ മാറ്റിയുറങ്ങും
നീ വരുമോ നിന്നധര ദളത്തിൽ
നിറയും കവിതകൾ തരുമോ
കുരുവീ...ഇണക്കുരുവീ....(പാലരുവി)
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....

തിരയും തീരവും ചുംബിച്ചുറങ്ങി....


ചിത്രം : അവള്‍ വിശ്വസ്ഥയായിരുന്നു
രചന : കാനം ഇ ജെ
സംഗീതം : എം കെ അര്‍ജ്ജുനന്‍
പാടിയത് : യേശുദാസ്



തിരയും തീരവും ചുംബിച്ചുറങ്ങി....
തരിവളകള്‍ വീണു കിലുങ്ങി...
നദിയുടെ നാണം നുരകളിലൊതുങ്ങി..
നനഞ്ഞ വികാരങ്ങള്‍ മയങ്ങി...മയങ്ങി...

നീലപ്പൂഞ്ചേലയാല്‍ മാറിടം മറച്ചു
വേളി കസവിട്ട മണവാട്ടി...
കടലിന്റെ കൈകളാല്‍
നഖക്ഷതമേല്‍ക്കുമ്പോള്‍
തീരങ്ങളെ നീ ഓര്‍ക്കുമോ..
തിരയുടെ വേദന മറക്കുമോ....

തൂമണി കാറ്റിനാല്‍ നൂപുരം കുലുങ്ങി
താളമുണര്‍ത്തും തരംഗിണി...
സാഗരശയ്യയില്‍ രതിസുഖമാടുമ്പോള്‍
തീരങ്ങളെ നീ ഓര്‍ക്കുമോ...
തിരയുടെ വേദന മറക്കുമോ...

എന്നമ്മേ.. ഒന്നുകാണാന്‍


ചിത്രം : നമ്മള്‍
രചന : കൈതപ്രം
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്



എന്നമ്മേ.. ഒന്നുകാണാന്‍
എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാന്‍നിനച്ചു
കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍
കരളുരുകുമൊരു താരാട്ട്... (എന്നമ്മേ)

എനിക്കുതരാന്‍ ഇനിയുണ്ടോ
കുടുകുടെചിരിക്കുന്ന പൊന്‍‌പാവ
വിശക്കുമ്പോള്‍ പകരാമോ...
തയിര്‍‌ക്കലം തൂകുന്ന തൂവെണ്ണ..
എനിക്കെന്റെ ബാല്യം ഇനിവേണം
എനിക്കെന്റെ സ്നേഹം ഇനിവേണം
അലയേണമീ കിനാ ചിറകില്‍.... (എന്നമ്മേ)

പകല്‍‌മഴയില്‍ നനയുന്നൂ..
പരലായ്‌തുടിക്കുന്നോരിളമനസ്സ്
തുഴയാതെ തുഴയുന്നൂ..
വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
ഇനിയെന്തുവേണമറിയില്ലല്ലോ..
ഇനിയെന്തുമോഹമറിയില്ലല്ലോ..
വെറുതേ പറന്നു പോയ്‌നിനവ്

എന്നമ്മേ.. ഒന്നുകാണാന്‍
എത്ര നാളായ് ഞാന്‍കൊതിച്ചു

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ


ചിത്രം : കന്മദം
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രവീന്ദ്രന്‍
പാടിയത് : യേശുദാസ്


മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടിയാടും ചിന്തുണ്ടേ (2)
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലം കൈയ്യില്‍ കുസൃതിയ്ക്ക് വളകളുണ്ടേ
( മഞ്ഞ..)
വരമഞ്ഞള്‍ തേച്ചു കുളിക്കും പുലര്‍കാല സന്ധ്യേ നിന്നെ
തിരുതാലി ചാര്‍ത്തും കുഞ്ഞു മുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവില്‍ തിടമ്പേ നിന്റെ
മണിമാറില്‍ മുത്തും രാത്രി നിഴലോ തിങ്കളോ
കുട നീര്‍ത്തും ആകാശം കുടിലായ് നില്പൂ ദൂരേ
പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ
ഒരു പാടു സ്നേഹം തേടും മനസ്സിന്‍ പുണ്യമായ്
(മഞ്ഞ..)

ഒരു കുഞ്ഞു കാറ്റു തൊടുമ്പോള്‍ കുളിരുന്ന കായല്പെണ്ണിന്‍
കൊലുസിന്റെ കൊഞ്ചല്‍ നെഞ്ചില്‍ ഉണരും രാത്രിയില്‍
ഒരു തോണിപ്പാട്ടിലലിഞ്ഞെന്‍ മനസ്സിന്റെ മാമ്പൂ മേട്ടില്‍
കുറുകുന്നു മെല്ലെ കുഞ്ഞു കുരുവാല്‍ മൈനകള്‍
മയില്‍പീലി നീര്‍ത്തുന്നു മധുമന്ദഹാസം ചുണ്ടില്‍
മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചില്‍
ഒരു പാടു സ്വപ്നം കാണും മനസ്സിന്‍ പുണ്യമായ്
(മഞ്ഞ..)

ദേവി നിൻ രൂപം പാടും പ്രിയ രാഗം


ചിത്രം : കന്യാകുമാരിയില്‍ ഒരു കവിത
രചന : ചുനക്കര രാമന്‍ കുട്ടി
സംഗീതം : കണ്ണൂര്‍ രാജന്‍
പാടിയത് : യേശുദാസ്


ദേവി നിൻ രൂപം പാടും പ്രിയ രാഗം
ഹൃദയ വനിയിൽ ഒഴുകി ഒഴുകി
ശിരകളിൽ കുളിർ തഴുകി തഴുകി വരുന്നിതാ
ഏന്നോർമയിൽ
[ദേവി നിൻ രൂപം]

പ്രാണ ഹർഷം ഏകിടുവാൻ ദേവതയായ്‌ നീ അരികിൽ[2]
സ്വര ഗംഗയായ്‌ ഒഴുകി വരു മമ ജീവനിൽ സംഗീതമയി
സുധാരസം പകരുവാൻ വാ..
[ദേവി നിൻ രൂപം]


തെന്നൽ വന്നു വേൺചാമരം വീശിടുന്നു ഈ വേളയിൽ [2]
മുടി നിറയെ മലർ ചൂടി നീ കടമിഴിയിൽ കവിതയുമായി
മണി മഞ്ജൽ ഇറങ്ങി നീ വാ..
[ദേവി നിൻ രൂപം]

താമസമെന്തേ..... വരുവാന്‍...


ചിത്രം : ഭാര്‍ഗ്ഗവീ നിലയം
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്
പാടിയത് : യേശുദാസ്


.

താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌
മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്‌
(താമസമെന്തേ ......)

തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (2)
(താമസമെന്തേ ......)

സനാസിനീ‍ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍


ചിത്രം : രാജഹംസം
രചന : വയലാര്‍
സംഗീതം : ദേവരാജന്‍
പാടിയത് : യേശുദാസ്


സന്യാസിനീ ഓ... ഓ...
സനാസിനീ‍ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്‌പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെപ്പോലെ ഞാന്‍ നിന്നു
(സന്യാസിനീ)

നിന്റെ ദുഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്റെ സ്വപ്‌നങ്ങളലിഞ്ഞു
സഗദ്‌ഗദം എന്റെ മോഹങ്ങള്‍ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനല്‍ കണ്ണില്‍ വീണെന്റെയീ പൂക്കള്‍ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാന്‍
(സന്യാസിനീ)

നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും
അന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കും
നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍
(സന്യാസിനീ)

ദേവദുന്ദുഭി സാന്ദ്രലയം


ചിത്രം : എന്നെന്നും കണ്ണേട്ടന്‍റെ
രചന : കൈതപ്രം
സംഗീതം : ജെറി അമല്‍ദേവ്
പാടിയത് : യേശുദാസ്


ഉം...... ലയം….സാന്ദ്രലയം…
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം (2)
ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം

നീരവ ഭാവം മരതകമണിയും സൗപര്‍ണികാ തീരഭൂവില്‍ (2)
പൂവിടും നവമല്ലികാ ലതകളില്‍ സര്‍ ഗ്ഗോന്മാദ ശ്രുതി വിലയം
ദേവദുന്ദുഭി.... സാന്ദ്രലയം.......

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാര ബിന്ദുവായ്‌ നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും കഛപി(?) വീണയായ്‌ കാലം
അഴകിന്നീറന്‍ നീലാഞ്ജനം ചുറ്റി ഹരിചന്ദന ശുഭ ഗന്ധമുണര്‍ത്തീ
അപ്സരകന്യ തന്‍ …….അപ്സരകന്യ തന്‍
താളവിന്യാസ ത്രികാല ജതിയായ്‌ തൃസന്ധ്യകള്‍ ..(അഅആ.......)

ദേവദുന്ദുഭി സാന്ദ്രലയം

ഹൃദയ സരോവര‍ം ഉണര്‍ന്നു


ചിത്രം : മൌനരാഗം
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : യേശുദാസ്
പാടിയത് : യേശുദാസ്


ആ ................ ♪ ♫ ആ .....................♪ ♫
ഹൃദയ സരോവര‍ം ഉണര്‍ന്നു


ഹൃദയ സരോവര‍ം ഉണര്‍ന്നു എന്‍ ഹൃദയ സരോവര‍ം ഉണര്‍ന്നു
ഉദയ ദിവാകര രാഗ ശോഭയില്‍ മധുര സങ്കല്‍പ ഗാന ലഹരിയില്‍
ഹൃദയ സരോവര‍ം ഉണര്‍ന്നു എന്‍ ഹൃദയ സരോവര‍ം ഉണര്‍ന്നു


കടന്നു പോയ നിഷീഥത്തിന്‍ ഓര്‍മ്മകള്‍ കറുത്ത പക്ഷങ്ങള്‍ വിടര്‍ത്തും നോവുകള്‍ (2)
മറക്കുവാനോ .................... വാന നീലിമ മറക്കുവാനോ വാന നീലിമ
വാരി അണിഞ്ഞീ പൊന്‍ വെയില്‍ ഞൊറികള്‍
ഹൃദയ സരോവര‍ം ഉണര്‍ന്നു എന്‍ ഹൃദയ സരോവര‍ം ഉണര്‍ന്നു


നിറഞ്ഞു തൂകും വികാരങ്ങള്‍ ഓളങ്ങള്‍ ഉണര്‍ത്തി ആടുന്നു വിളിപ്പത് ആരേയോ (2)
വിടര്‍ന്നുവല്ലോ .................. വര്‍ണ്ണ സരസ്സില്‍ വിടര്‍ന്നുവല്ലോ വര്‍ണ്ണ സരസ്സില്‍
വാസര സ്വപ്നം വാരിജ മലരായി
 ഹൃദയ സരോവര‍ം ….....................

മധുരം ജീവാമൃത ബിന്ദു....


ചിത്രം : ചെങ്കോല്‍
രചന : കൈതപ്രം
സംഗീതം : ജോണ്‍സണ്‍
പാടിയത് : യേശുദാസ്


ആ....ആ ....ആ.........

മധുരം ജീവാമൃത ബിന്ദു (3)
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു �

സൌഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍ (2)

ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും പാതിരക്കാറ്റിലും
വാടാതെ നില്‍ക്കുമെന്‍റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ . (മധുരം ജീവ)

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
നീഹാര ബിന്ദു ചൂടുവാന്‍ (2)
ശാന്തമാണെങ്കിലും ആ....ആ...
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്‍റെ ചേതന
നിന്‍ വിരല്‍ പ്പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍ (മധുരം ജീവ)

ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ


ചിത്രം : ഭീഷ്മാചാര്യ
രചന : യൂസഫലി കേച്ചേരി
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : യേശുദാസ്


ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗകല്പകത്തിന്‍ തളിര്‍ കൊണ്ടുവാ
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
ചന്ദനക്കാറ്റേ....

ഓര്‍ത്തിരുന്നൂ നിന്നെ
കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല
കണ്ണീരിന്‍ മണികള്‍‌പോലും
നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ...
(ചന്ദനക്കാറ്റേ)

അച്ഛനെ വേര്‍പിരിഞ്ഞോ
ക‌ണ്മണീ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുക്കൂ
ചിറകേന്തി വിണ്ണില്‍ നിന്നും
തടവറയില്‍ വന്നൊരു മുത്തം
നീയേകാമോ...
(ചന്ദനക്കാറ്റേ)

കണ്ണാടിപ്പുഴയുടെ കടവത്തു നില്‍ക്കണ


ചിത്രം : ഭാര്യ
രചന : ഷിബുചക്രവര്‍ത്തി
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : യേശുദാസ്


കണ്ണാടിപ്പുഴയുടെ കടവത്തു നില്‍ക്കണ
കണിക്കൊന്ന മലരണിഞ്ഞു ആദ്യമായ്
കണിമലരികളേ ഉണരുണരെന്റെ
കടിഞ്ഞൂല്‍ക്കുഞ്ഞിനു കണികാണാന്‍
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)

കുഞ്ഞിമണിച്ചുണ്ടത്ത് തൊട്ടുതേയ്ക്കാന്‍
പൊന്നു വേണം വയമ്പു വേണം
കണ്ണുറങ്ങി കനവു കാണാന്‍
പട്ടുകൊണ്ടു തൊട്ടില്‍ വേണം
താരാട്ടുപാട്ടു മൂളാന്‍ ചാരത്ത് അമ്മ വേണം
ആലോലമാട്ടാനായ് അച്ഛനരികില്‍ വേണം
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)

പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള്‍
മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം
ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ്
മുറ്റത്തൊരു പിച്ചകപ്പന്തല്‍ വേണം
കുട്ടിക്കുറുമ്പു കാട്ടി തട്ടിത്തടഞ്ഞു വീണാല്‍
മുത്തം കൊടുത്തെടുക്കാന്‍ മുത്തശ്ശിയമ്മയില്ലേ
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)

കണ്ണാടിപ്പുഴയുടെ കടവത്തു നില്‍ക്കണ


ചിത്രം : ഭാര്യ
രചന : ഷിബുചക്രവര്‍ത്തി
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : യേശുദാസ്


കണ്ണാടിപ്പുഴയുടെ കടവത്തു നില്‍ക്കണ
കണിക്കൊന്ന മലരണിഞ്ഞു ആദ്യമായ്
കണിമലരികളേ ഉണരുണരെന്റെ
കടിഞ്ഞൂല്‍ക്കുഞ്ഞിനു കണികാണാന്‍
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)

കുഞ്ഞിമണിച്ചുണ്ടത്ത് തൊട്ടുതേയ്ക്കാന്‍
പൊന്നു വേണം വയമ്പു വേണം
കണ്ണുറങ്ങി കനവു കാണാന്‍
പട്ടുകൊണ്ടു തൊട്ടില്‍ വേണം
താരാട്ടുപാട്ടു മൂളാന്‍ ചാരത്ത് അമ്മ വേണം
ആലോലമാട്ടാനായ് അച്ഛനരികില്‍ വേണം
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)

പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള്‍
മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം
ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ്
മുറ്റത്തൊരു പിച്ചകപ്പന്തല്‍ വേണം
കുട്ടിക്കുറുമ്പു കാട്ടി തട്ടിത്തടഞ്ഞു വീണാല്‍
മുത്തം കൊടുത്തെടുക്കാന്‍ മുത്തശ്ശിയമ്മയില്ലേ
ആരീരോ ആരീരോ ആരീരാരോ
(കണ്ണാടിപ്പുഴയുടെ)

അദ്വൈതം ജനിച്ചനാട്ടില്‍


ചിത്രം : ലൈന്‍ ബസ്സ്
രചന : വയലാര്‍
സംഗീതം : ദേവരാജന്‍
പാടിയത് : യേശുദാസ്


അദ്വൈതം ജനിച്ചനാട്ടില്‍
ആദിശങ്കരന്‍ ജനിച്ചനാട്ടില്‍ ..
ആയിരംജാതികള്‍ ആയിരംമതങ്ങള്‍
ആയിരംദൈവങ്ങള്‍.....

മതങ്ങള്‍ ജനിയ്ക്കും മതങ്ങള്‍ മരിക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ...
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി...
യുഗങ്ങള്‍ രക്തംചിന്തിയ വീഥി...

പ്രപഞ്ചംമുഴുവന്‍ വെളിച്ചംനല്‍കാന്‍
പകലിനൊന്നേ വിളക്കുള്ളൂ...
ലക്ഷംനക്ഷത്ര ദീപങ്ങള്‍കൊളുത്തി
സ്വപ്നംകാണുന്നു രാത്രി...
വെളിച്ചം സ്വപ്നം കാണുന്നു രാത്രി...

പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ


ചിത്രം : ചെമ്മീന്‍
രചന : വയലാര്‍
സംഗീതം : സലീല്‍ ചൌധരി
പാടിയത് : യേശുദാസ്, പി ലീല & കോറസ്


പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
കന്നിത്താമരപ്പൂ‍മോളേ (2)
ആഹാ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന(2)

കടല് തന്നൊരു മുത്തല്ലേ കുളിര് കോരണ മുത്തല്ലേ
ഹോയ് ഹോയ്
ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന(2)

മാനത്ത് പറക്കണ ചെമ്പരുന്തേ
ഹേയ്(2)
മീനിന്നു മത്തിയോ ചെമ്മീനോ(2)
ഹേയ്
അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ(2)
ഒരു നല്ല കോരു താ കടലമ്മേ ഹെയ്
ഒരു നല്ല കോരു താ കടലമ്മേ

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി(2)
പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി(2)
അരയത്തിപ്പെണ്ണ് തപസ്സിരുന്ന്(2)
അവനെ കടലമ്മ കൊണ്ടുവന്ന്(2)
അരയന്‍ തോണിയില്‍ പോയാലെ
അവന് കാവല് നീയാണേ
ഹോയ് ഹോയ്
നിന്നാണെ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന(2)

മാനത്ത് കണ്ടതും മുത്തല്ല
ഹേയ്(2)
മണ്ണില്‍ക്കിളുത്തതും മുത്തല്ല
ഹേയ്(2)
ഒന്നാം കടലിലെ ഒന്നാം തിരയിലെ(2)
ഓമന മുത്തേ വാ മുത്തേ വാ
ഹേയ്
ഓമന മുത്തേ വാ മുത്തേ വാ

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി(2)
പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങിപ്പോയി(2)
അരയത്തിപ്പെണ്ണ് പെഴച്ചു പോയി(2)
അവനെ കടലമ്മ കൊണ്ടുപോയി(2)
കണവന്‍ തോണിയില്‍ പോയാല്
കരയില്‍ കാവല് നീ വേണം
ഹൊഹൊയ്
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
തന്തന തന്തന തന്താന(4)

ഈനീലരാവില്‍ സ്നേഹാര്‍ദ്രനായ് ഞാന്‍..


ചിത്രം : കോട്ടയം കുഞ്ഞച്ചന്‍
രചന : ചുനക്കര രാമന്‍ കുട്ടി
സംഗീതം : ശ്യാം
പാടിയത് : യേശുദാസ്


ഈനീലരാവില്‍ സ്നേഹാര്‍ദ്രനായ് ഞാന്‍
പൂനുള്ളി നിന്മുന്നില്‍ വന്നൂ
മണവാട്ടിയായ് നീ മലര്മാല ചാര്‍ത്തി
തേന്‍ തൂകും മോഹങ്ങളായി
ചിരിമൂടിയൊളിവീശി നിന്നൂ

കാട്ടരുവിയെ പോലെ പാട്ടു പാടുകയായി
അന്നാദ്യം കാണുന്ന നേരം
സുന്ദരമൊരു സന്ധ്യയിലിളം ഡാലിയപ്പൂ പോലെ
ചിന്തയിലൊരു ചന്തമുള്ളൊരു ശാന്തിതന്‍ കനവായി
നീവന്ന രാവില്‍ ഏകാന്തനാം ഞാന്‍
പാടുവാന്‍ പിന്നെയും കൊതിച്ചുപോയ് മാലാഖേ

പ്രേമലഹരിയുമായി ഏകഹൃദയവുമായി
സാമോദം വാഴുന്നു നമ്മള്‍
നിര്‍വൃതിയൂടെ പൊന്‍ കതിരുകള്‍ വീശിടുമേയെന്നും
സ്വര്‍ഗ്ഗവിശുദ്ധി വഴിഞ്ഞൊഴുകുന്ന സ്വപ്നമെ നമ്മള്‍ കാണും
നീവന്നരാവില്‍ ശോകാന്തനാം ഞാന്‍ പാടുവാന്‍ പിന്നെയും
കൊതിച്ചുപോയ് മാലാഖേ

ഹൃദയവനിയിലെ ഗായികയോ......


ചിത്രം : കോട്ടയം കുഞ്ഞച്ചന്‍
രചന : ചുനക്കര രാമന്‍ കുട്ടി
സംഗീതം : ശ്യാം
പാടിയത് : യേശുദാസ്, സിന്ധു പ്രേംകുമാര്‍

ആ..... ആ.....

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ
ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ

അഴകിന്റെ ആത്മാവില്‍ അനുദിനം വളരുന്ന
ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ
പനി മപനിസ പനിസരിസാ....ആ....
അഴകിന്റെആത്മാവില്‍ അനുദിനം വളരുന്ന അരുമക്കിനാവിന്‍ സോദരിയൊ
നീ അരുമക്കിനാവിന്‍ സോദരിയോ

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ

ശൃംഗാര സാന്ദ്രമാം സുരഭില വേളയാം..... ആ.....
ശൃംഗാര സാന്ദ്രമാം സുരഭില വേളയാം
സ്വരചക്രവാളം തീര്‍ക്കാന്‍
‍ലാവണ്യദേവതേ നീ വരു വാണിയില്‍.....
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ പ്രേമസുധാരസം തൂകി

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ

ഒരു സ്നേഹഗീതമായ്‌ ഇതു വഴി ഇന്നലെ..... ഏ....
ഒരു സ്നേഹഗീതമായ്‌ ഇതു വഴി ഇന്നലെ
മലയസമീരന്‍ പോയി
ആനന്ദദായിനീ നീ വരു ജീവനില്‍.....
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ രാഗപിയൂഷവുമായി

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ

വാസനച്ചെപ്പു തകര്‍ന്നൊരെന്‍


ചിത്രം : ചെന്നായ വളര്‍ത്തിയ കുട്ടി
രചന : മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം : എം കെ അര്‍ജ്ജുനന്‍
പാടിയത് : യേശുദാസ്


വാസനച്ചെപ്പു തകര്‍ന്നൊരെന്‍ ജീവിതം
വീണുടയുന്നതു കാണുന്നില്ലേ
ശനിദശ ചുമന്നും ശാപം ചുമന്നും
ഒരു ജന്മം തകരുന്നതറിയുന്നില്ലേ
ദൈവം അറിയുന്നില്ലേ

(വാസനച്ചെപ്പു)

നിന്‍ വചനങ്ങള്‍ പരീക്ഷിക്കുന്നതീ
നൊന്തു പ്രസവിച്ചൊരമ്മയിലോ
സ്വന്തം കുഞ്ഞിനെ അമ്മയില്‍നിന്നകറ്റി
എന്തുനേടാന്‍..നീ എന്തുനേടാന്‍ (വാസനച്ചെപ്പു)

കവടിനിരത്തിവെച്ചു ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
കണക്കുകൂട്ടുന്ന ജാതകമേ
എന്തിനെന്‍ ജീവന്റെ രാശിചക്രത്തില്‍ നീ
നൊമ്പരം കൊണ്ടിത്ര മഷി പടര്‍ത്തീ - നീ
മഷി പടര്‍ത്തി (വാസനച്ചെപ്പു)