Showing posts with label പാടിയത് : എം ജി ശ്രീകുമാര്‍. Show all posts
Showing posts with label പാടിയത് : എം ജി ശ്രീകുമാര്‍. Show all posts

Sunday, 4 December 2011

രജനീഹൃദയംപോലെ


ചിത്രം : മാലയോഗം
രചന : കൈതപ്രം
സംഗീതം : മോഹന്‍ സിതാര
പാടിയത് : എം ജി ശ്രീകുമാര്‍



രജനീഹൃദയംപോലെ
മിഴിനീർമുകുളംപോലെ
ഓർമ്മകൾതൻ ചഷകം
നിറയുകയായിരുന്നു
വിടരും വ്യഥതൻ മുകുരംപോലെ
(രജനീ...)

ഇതുവഴി ഒഴുകും ഗതകാലങ്ങൾ
കാവേരിനദിയായ് (2)
ചിലപ്പതികാരം പാടിയ രാഗം
ചിലമ്പായി വീണുടയുമ്പോൾ (2)
(രജനീ...)

ആർദ്രവിഷാദം നുരയായ് ചിന്നും
സരയൂ നദിയും തേങ്ങി (2)
ജാനകി ഏകും സാന്ദ്ര വിലാപം
യുഗമർമ്മരമായ് വാടി
(രജനീ...)

ശരറാന്തല്‍ പൊന്നും പൂവും


ചിത്രം : തുടര്‍ക്കഥ
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : എം ജി ശ്രീകുമാര്‍


ശരറാന്തല്‍ പൊന്നും പൂവും
വാരിത്തൂവും...
ഒരു രാവില്‍ വന്നൂ നീയെന്‍
വാര്‍തിങ്കളായ്...
നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
ഇതള്‍തോറും നര്‍ത്തനമാടും
തെന്നലായ് വെണ്ണിലാവായ്
(ശരറാന്തല്‍)

ഏതോ മണ്‍‌വീണ തേടീ നിന്‍ രാഗം
താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
എന്നാത്മാവില്‍...
(ശരറാന്തല്‍)

പാടീ രാപ്പാടി...
കാടും പൂ ചൂടി...
ചൈത്രകംബളം നീര്‍ത്തി മുന്നിലായ്
എതിരേല്‍പ്പൂ നിന്നെ ഞാന്‍
എന്നാത്മാവില്‍...
(ശരറാന്തല്‍)