Sunday, 4 December 2011

കവിളത്തെ കണ്ണീർ കണ്ടു


ചിത്രം : അന്വേഷിച്ചു കണ്ടെത്തിയില്ല
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്
പാടിയത് : എസ് ജാനകി



കവിളത്തെ കണ്ണീർ കണ്ടു
മണിമുത്താണെന്നു കരുതി
വില പേശാനോടിവന്ന
വഴിയാത്രക്കാരാ വഴിയാത്രക്കാരാ
കദനത്തിന്‍ തേങ്ങല്‍ കേട്ടു
പുതുരാഗമെന്നു കരുതി
ശ്രുതി ചേര്‍ക്കാനോടിയെത്തിയ
വഴിയാത്രക്കാരാ വഴിയാത്രക്കാരാ

എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ
കണ്ണുകൾ നനയുകയാണോ
നിന്നുടെ സുന്ദര രാജധാനിയിൽ
എന്നെ വിളിക്കുകയാണോ നീ
എന്നെ വിളിക്കുകയാണോ
(കവിളത്തെ)

ഇനിയൊരു മധുരസ്വപ്നം തന്നുടെ
പനിനീർക്കടലിൽ മുങ്ങാം
കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു
രത്നവുമായി പൊങ്ങാം ഞാൻ
രത്നവുമായി പൊങ്ങാം
(കവിളത്തെ)

കവിളത്തെ കണ്ണീർ കണ്ടു


ചിത്രം : അന്വേഷിച്ചു കണ്ടെത്തിയില്ല
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്
പാടിയത് : എസ് ജാനകി



കവിളത്തെ കണ്ണീർ കണ്ടു
മണിമുത്താണെന്നു കരുതി
വില പേശാനോടിവന്ന
വഴിയാത്രക്കാരാ വഴിയാത്രക്കാരാ
കദനത്തിന്‍ തേങ്ങല്‍ കേട്ടു
പുതുരാഗമെന്നു കരുതി
ശ്രുതി ചേര്‍ക്കാനോടിയെത്തിയ
വഴിയാത്രക്കാരാ വഴിയാത്രക്കാരാ

എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ
കണ്ണുകൾ നനയുകയാണോ
നിന്നുടെ സുന്ദര രാജധാനിയിൽ
എന്നെ വിളിക്കുകയാണോ നീ
എന്നെ വിളിക്കുകയാണോ
(കവിളത്തെ)

ഇനിയൊരു മധുരസ്വപ്നം തന്നുടെ
പനിനീർക്കടലിൽ മുങ്ങാം
കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു
രത്നവുമായി പൊങ്ങാം ഞാൻ
രത്നവുമായി പൊങ്ങാം
(കവിളത്തെ)

കവിളത്തെ കണ്ണീർ കണ്ടു


ചിത്രം : അന്വേഷിച്ചു കണ്ടെത്തിയില്ല
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്
പാടിയത് : എസ് ജാനകി



കവിളത്തെ കണ്ണീർ കണ്ടു
മണിമുത്താണെന്നു കരുതി
വില പേശാനോടിവന്ന
വഴിയാത്രക്കാരാ വഴിയാത്രക്കാരാ
കദനത്തിന്‍ തേങ്ങല്‍ കേട്ടു
പുതുരാഗമെന്നു കരുതി
ശ്രുതി ചേര്‍ക്കാനോടിയെത്തിയ
വഴിയാത്രക്കാരാ വഴിയാത്രക്കാരാ

എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ
കണ്ണുകൾ നനയുകയാണോ
നിന്നുടെ സുന്ദര രാജധാനിയിൽ
എന്നെ വിളിക്കുകയാണോ നീ
എന്നെ വിളിക്കുകയാണോ
(കവിളത്തെ)

ഇനിയൊരു മധുരസ്വപ്നം തന്നുടെ
പനിനീർക്കടലിൽ മുങ്ങാം
കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു
രത്നവുമായി പൊങ്ങാം ഞാൻ
രത്നവുമായി പൊങ്ങാം
(കവിളത്തെ)

ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു


ചിത്രം : ഇത്തിരി നേരം ഒത്തിരി കാര്യം
രചന : മധു ആലപ്പുഴ
സംഗീതം : ജോണ്‍സണ്‍
പാടിയത് : യേശുദാസ്, ഷൈലജ


ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു

ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു
ഇവിടെ വരൂ ഇണക്കിളി ഇളംചുണ്ടിലോമനപ്പാട്ടുമായ്
മ്..........


പുതുമഞ്ഞിനു നാണമണയ്ക്കും മൃദൂവെഴും നിന്നുടല്‍ കാണുമ്പോള്‍
ആ . . . . . . . . . . . . . . . . . .
പുതുമഞ്ഞിനു നാണമണയ്ക്കും മൃദൂവെഴും നിന്നുടല്‍ കാണുമ്പോള്‍
ഋതു ദേവതമാര്‍ പൂച്ചിലങ്ക നിന്‍ പദതാരുകളില്‍ ചാര്‍ത്തിയ്ക്കും
വരുകയില്ലേ എന്‍ അരുകില്‍ ഒരു രാഗ നര്‍ത്തനം ആടുകില്ലേ
മ്.....
 ഇതളഴിഞ്ഞു .. .. ..


നിന്‍ മുഖശ്രീ അനുകരിയ്ക്കാനായ് പൊന്നാമ്പല്‍ പൂവുകള്‍ കൊതിയ്ക്കുന്നു
ആ . . . . . . . . . . . . . . . . . .
നിന്‍ മുഖശ്രീ അനുകരിയ്ക്കാനായ് പൊന്നാമ്പല്‍ പൂവുകള്‍ കൊതിയ്ക്കുന്നു
പൊന്നിളംപീലി ശയ്യകള്‍ നീട്ടി പൗര്‍ണ്ണമിരാവു വിളിയ്ക്കുന്നു
ഇവിടെ വരൂ ആത്മസഖി എന്‍ ഇടതു വശം ചേര്‍ന്നിരിയ്ക്കൂ
 ഇതളഴിഞ്ഞു .. ..

എന്നമ്മേ.. ഒന്നുകാണാന്‍


ചിത്രം : നമ്മള്‍
രചന : കൈതപ്രം
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്



എന്നമ്മേ.. ഒന്നുകാണാന്‍
എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാന്‍നിനച്ചു
കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍
കരളുരുകുമൊരു താരാട്ട്... (എന്നമ്മേ)

എനിക്കുതരാന്‍ ഇനിയുണ്ടോ
കുടുകുടെചിരിക്കുന്ന പൊന്‍‌പാവ
വിശക്കുമ്പോള്‍ പകരാമോ...
തയിര്‍‌ക്കലം തൂകുന്ന തൂവെണ്ണ..
എനിക്കെന്റെ ബാല്യം ഇനിവേണം
എനിക്കെന്റെ സ്നേഹം ഇനിവേണം
അലയേണമീ കിനാ ചിറകില്‍.... (എന്നമ്മേ)

പകല്‍‌മഴയില്‍ നനയുന്നൂ..
പരലായ്‌തുടിക്കുന്നോരിളമനസ്സ്
തുഴയാതെ തുഴയുന്നൂ..
വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
ഇനിയെന്തുവേണമറിയില്ലല്ലോ..
ഇനിയെന്തുമോഹമറിയില്ലല്ലോ..
വെറുതേ പറന്നു പോയ്‌നിനവ്

എന്നമ്മേ.. ഒന്നുകാണാന്‍
എത്ര നാളായ് ഞാന്‍കൊതിച്ചു

തങ്കമനസ്സ് അമ്മ മനസ്സ്


ചിത്രം : രാപ്പകല്‍
രചന : കൈതപ്രം
സംഗീതം : മോഹന്‍ സിതാര
പാടിയത് : ജയചന്ദ്രന്‍



തങ്കമനസ്സ് അമ്മ മനസ്സ്
മുറ്റത്തെ തുളസി പോലെ
ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ
അമ്പാടിപ്പൈക്കിടാവ്
കോടിപ്പാവുടുത്ത് കണിത്താലവുമായ്
വിഷുക്കൈനേട്ടമെൻ കൈയിൽ തരുമ്പോൾ
എന്റെ മിഴി രണ്ടും നിറയും ഞാൻ
തൊഴുതു കാലിൽ വീഴും
(തങ്കമനസ്സ്...)

സിന്ദൂരപ്പൊട്ടു തൊടുമ്പോൾ
ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു
പണ്ടെന്നും സൂര്യനുദിച്ചിരുന്നു
വാത്സല്യത്തിരയിളകും ഈ സ്നേഹക്കടലിലെന്നും
ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ
ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ
ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്കു കുഞ്ഞുങ്ങൾ
ഞാനും ഈ അമ്മയ്ക്കു പൊന്നുണ്ണി
എന്നും പൊന്നുണ്ണി
(തങ്കമനസ്സ്...)

നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട്
നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട്
അമ്മയ്ക്കു കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട്
അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട്
വീടേ വീടേന്ന് മൊഴിയിലെ നാടേ നാടേന്ന്
ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട്
നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട്
എന്നും ഞാനുണ്ട്
(തങ്കമനസ്സ്...)

നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ


ചിത്രം : പൊന്നും പൂവും
രചന : പി ഭാസ്കരന്‍
സംഗീതം : കെ രാഘവന്‍
പാടിയത് : പി ജയചന്ദ്രന്‍



നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി

നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി

കാവേരിക്കരയില്‍ നിനക്കു വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കാവേരിക്കരയില്‍ നിനക്കു വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കബനീ നദിക്കരയില്‍ കളിയാടാനൊരു പൂന്തൊട്ടം
കളിയാടാനൊരു പൂന്തൊട്ടം
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേഞ്ചോല
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേഞ്ചോല
ഒരുക്കി നിന്നെ കൂട്ടാന്‍ വന്നു ഓണക്കുയിലേ
വന്നീടുക നീ

നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി

മാരിമുകില്‍ തേന്‍മാവിണ്റ്റെ മലരണിയും കൊമ്പത്ത്‌
മലറണിയും കൊമ്പത്ത്‌
മാരിമുകില്‍ തേന്‍മാവിണ്റ്റെ മലരണിയും കൊമ്പത്ത്‌
മലറണിയും കൊമ്പത്ത്‌
ആടാനും പാടാനും പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍
പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍
മഴവില്ലിന്‍ ഊഞ്ഞാല
മാഞ്ഞൊട്ടിലൊരൂഞ്ഞാല
മഴവില്ലിന്‍ ഊഞ്ഞാല
മാഞ്ഞൊട്ടിലൊരൂഞ്ഞാല
നിനക്കിരിക്കാന്‍ ഇണക്കി വന്നു നീലക്കുയിലേ
വന്നീടുക നീ

നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി