Showing posts with label പാടിയത് : യേശുദാസ് പി ലീല. Show all posts
Showing posts with label പാടിയത് : യേശുദാസ് പി ലീല. Show all posts

Sunday, 4 December 2011

ആദ്യത്തെ കണ്മണി ആണായിരിക്കണം


ചിത്രം : ഭാഗ്യജാതകം
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്
പാടിയത് : യേശുദാസ്, പി ലീല

ഉം ...ഉം ...ഉം ...

ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന്‍ അച്ഛനെപ്പോലെയിരിക്കണം
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
അമ്മയെപ്പോലെ ചിരിക്കണം - മുഖം
അമ്പിളി പോലെയിരിക്കണം

അച്ഛനെപ്പോലെ തടിക്കണം എന്റെ മോന്‍
ആയില്യം നാളില്‍ ജനിക്കണം
അമ്മയെപ്പോലെ വെളുക്കണം എന്റെ മോള്‍
ആട്ടവും പാട്ടും പഠിക്കണം (ആദ്യത്തെ)
ഓ ..ഓ ...

എന്‍ മണികുട്ടനെ താഴത്ത് വയ്ക്കില്ല
താഴത്ത് വച്ചാല്‍ ഉറുമ്പരിക്കും
തങ്കക്കുടത്തിനെ തലയിലും വയ്ക്കില്ല
തലയില്‍ ഞാന്‍ വച്ചാലോ പേനരിക്കും
അനുരാഗ വല്ലിയിലെ ആദ്യത്തെ പൂവാകും
(ആദ്യത്തെ)

ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന്‍ അച്ഛനെപ്പോലെയിരിക്കണം
ആനന്ദ വാടിയിലെ ആദ്യത്തെ മലരാകും
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
അമ്മയെപ്പോലെ ചിരിക്കണം
മുഖം അമ്പിളി പോലെയിരിക്കണം
ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന്‍ അച്ഛനെപ്പോലെയിരിക്കണം
ഉം ......